ശബരിമല സ്ത്രീപ്രവേശന വിധി അത്യന്തം നിരാശാജനകമാണ്. വർഷം തോറും മുറതെറ്റിക്കാതെ നാല്പതോന്നു ദിവസം വ്രതംനോറ്റ് മലചവിട്ടുന്ന എന്നെപ്പോലുള്ള അയ്യപ്പഭക്തന്മാരെ അപമാനിക്കുന്നതാണ് ചാപല്യത്തിൽകുളിച്ച അവിശ്വാസികൾ നേടിയെടുത്ത ഈ കോടതിവിധി. ഇത് കേട്ട് ആഹ്ലാദിക്കുന്നവർ ഒന്നോർക്കുക: നിങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ചു തുടങ്ങിയിരിക്കുന്നു.
ശബരിമല തീർത്ഥാടനം വെറും ക്ഷേത്ര ദർശനമല്ല ലക്ഷ്യം വയ്ക്കുന്നത്. അവിടെ ഭക്തനും ഭഗവാനും രണ്ടല്ല ഒന്നാണ്.
തത്വമസി...
ഞാൻ നീ തന്നെയാകുന്നു,,,,
അത് നീ തന്നെയാകുന്നു,,, എന്നൊക്കെയാണ് മലയാള അർത്ഥം...
41 ദിവസത്തെ ചിട്ടയായ വ്രതം കൊണ്ട് 'ഞാൻ' എന്റെ എന്ന അഹങ്കാരം പൂർണ്ണമായും ഇല്ലാതാക്കി വേണം കരിമല കയറി പമ്പയിൽ കുളിച്ച് പതിനെട്ടാം പടി ചവിട്ടാൻ. നെയ്യഭിഷേകം പ്രതീകമായി ചെയ്യുന്ന മോക്ഷ കർമ്മമാണ്. കത്തുന്ന ആഴിയിൽ നെയ്തേങ്ങയാകുന്ന ശരീരം ദഹിപ്പിക്കുന്നു.
പടിയിറങ്ങി മലയിറങ്ങി വരുന്ന ഭക്തൻ ഒരു ശിശുവിനെ പോലെ
നിഷ്കളങ്കനും അഹങ്കാരരഹിതനും ആയിരിക്കണം. ഇങ്ങനെയൊക്കെ ചെയ്യാനും ആചരിക്കാനും കഴിയുന്നവർക്ക് പോകാനുള്ളതാണ് ശബരിമല.
തമിഴ്നാട്ടിലെയും ആന്ധ്രയിലേയും ഭക്തർ ഏറെക്കുറെ ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്.
ദയവു ചെയ്ത് പൂർവ്വികർ രൂപകൽപ്പന ചെയ്ത ഈ പൂങ്കാവനം ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കൂട്ടുനിൽക്കരുത്.

Comments
Post a Comment