ത്രിലോകത്തെയും കീഴ്പ്പെടുത്തി വിശ്വാസികളെ മുച്ചൂടും നശിപ്പിച്ചു കൊണ്ടിരുന്നു കാളകണ്ടാസുരനെ വധിക്കാൻ സാക്ഷാൽ മഹേശ്വരൻ പുലിരൂപം ധരിച്ച അവതാരമാണ് പുലിക്കണ്ടൻ. കളിയാട്ടത്തിന്റെ മൂന്നാം ദിവസം (നടുക്കളിയാട്ടം) പുലിക്കണ്ടൻ ദൈവത്തിന്റെ പ്രധാന ദിനമാണ്. അന്നുതന്നെയാണ് പുള്ളിക്കരിങ്കാളി അമ്മയും പ്രത്യക്ഷപ്പെടുന്നത്.  ശത്രു സംഹാരത്തിന്റെ ഭാഗമായുള്ള വാളുവലി ശിവശക്തി പ്രകടനം കൂടിയാണ്. കുറുമ്പ്രാന്തിരി സ്വരൂപം നാഥനായ ദേവന്റെ ശ്രീപാദം കുളിപ്പിക്കൽ (കരിക്ക് പൊളിക്കൽ ) മഹാകാളി പാറയിലെ പീഠം കല്ലില്ലാണ് പുലികണ്ടൻ നിർവ്വഹിക്കുന്നത്.

Comments

Popular Posts